ഏലൂർ: ഐശ്വര്യജ്വല്ലറിയിൽ നിന്നും സ്വർണക്കവർച്ച നടത്തിയ പ്രതി ഷെയ്ക്ക് ബാബ്ളു അടിബറിനെ തെളിവെടുപ്പിന് കൊണ്ടുവന്നു. നെൽസൻ മണ്ടേല റോഡിലുള്ള ഷെരീഫിന്റെ വാടക മുറിയിലാണ് പ്രതി താമസിച്ചിരുന്നത്. വൈകീട്ട് കവർച്ച നടത്തിയ സ്വർണക്കടയിലും പ്രതിയെ എത്തിച്ചു. ഒന്നേകാൽ കിലോ സ്വർണം തിരിച്ചു കിട്ടിയതായി പൊലീസ് പറഞ്ഞു. ബാക്കി സ്വർണ്വും 25 കിലോ വെള്ളിയും 3 പ്രതികളെയും പിടികിട്ടാനുണ്ട്. അസി. കമ്മീഷണർ ലാൽജി ,സി.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്