yakobaya-sabha
യാക്കോബായ സുറിയാനി സഭ നടത്തുന്ന അവകാശ സംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് പള്ളിയിൽ പ്രതിഷേധ ജ്വാല നടത്തുന്നു

നെടുമ്പാശേരി: യാക്കോബായ സുറിയാനി സഭ നടത്തുന്ന അവകാശ സംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേഖലയിലെ പള്ളികൾ സംയുക്തമായി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.നെടുമ്പാശേരി, പൊയ്ക്കാട്ടുശേരി, മേയ്ക്കാട് പള്ളികളുടെ നേതൃത്വത്തിൽ അത്താണി വിമാനത്താവള റോഡ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ ജ്വാലയിൽ ഏലിയാസ് മാർ അത്താനാസിയോസ്, വർഗീസ് അരീക്കൽ കോറെപ്പിസ്‌കോപ്പ, പഞ്ചായത്ത് പ്രസിഡന്റ് പി.വി.കുഞ്ഞ്, അസ്സീസി പള്ളി വികാരി ഫാ. ജിമ്മി കുന്നത്തൂർ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ വിനോജ് ടി. പോൾ, പി.കെ. പൗലോസ് കൂരൻ, ഫാ. സാബു പാറയ്ക്കൽ, ഫാ. ജിബി യോഹന്നാൻ, ഫാ. വർഗീസ് അരീയ്ക്കൽ, ഫാ.ഏലിയാസ് അരീക്കൽ, ഫാ. എൽദോസ്, ഫാ. ഏലിയാസ് കാവാട്ട്, ഫാ. എൽദോസ് പുതുശേരി, ഫാ. ഗീവർഗീസ് പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. അകപ്പറമ്പ്, തുരുത്തിശേരി, തിരുവിലാംകുന്ന്, നായത്തോട്, നെടുവന്നൂർ പള്ളികളിലെ വിശ്വാസികൾ കരിയാട് ചാപ്പലിൽ പ്രതിഷേധജ്വാല തെളിയിച്ചു.