പള്ളുരുത്തി: പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് തുടങ്ങിയ മേഖലകളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണുമെന്ന് എം.സ്വരാജ് എം.എൽ എ പറഞ്ഞു. കച്ചേരിപ്പടി ലൈബ്രറി ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്. പമ്പിംഗ് സമയം വർദ്ധിപ്പിച്ച് കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കും. കൂടാതെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിന് അടിയന്തിരമായി പരിഹാരം കാണും. ഇതിന് ഉടനടി പരിഹാരം കാണണമെന്ന് എം.എൽ.എ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൂടാതെ ഈ ഭാഗത്ത് പൈപ്പിലൂടെ പല ദിവസങ്ങളിലും വരുന്നത് കാനയിലെ മലിനജലമാണ്. അതിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് കോർപ്പറേഷൻ കൗൺസിലർമാർ ആവശ്യപ്പെട്ടു. പല ഡിവിഷനുകളിലെ കൗൺസിലർമാരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.