ഏലൂർ: അഖിലേന്ത്യ കിസാൻ സഭ ഏലൂർ പ്രാദേശിക സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. ന്യൂഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് നടത്തിയ പ്രകടനം മഞ്ഞുമ്മൽ പള്ളിപ്പടിയിൽ സമാപിച്ചു. കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും കർഷകസമരം ഒത്തുതീർപ്പാക്കണമെന്നും അഖിലേന്ത്യ കിസാൻസഭ ആവശ്യപ്പെട്ടു. പ്രതിഷേധജ്വാല കളമശേരി മണ്ഡലം പ്രസിഡന്റ് പി.എ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.എ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.
പി.ജെ. സെബാസ്റ്റ്യൻ, വി.പി. വിത്സൻ, ടി.എം ഷെനി, എം.എൻ. ഉണ്ണി എന്നിവർ സംസാരിച്ചു. വി.പി. മണി, ടി.ആർ. സിനിരാജ്, നിയാസ് സലീം, കെ.കെ. സുരേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.