cheena-vala

ഫോർട്ടുകൊച്ചി: പൈതൃകനഗരിയിലെ ചീനവലകൾക്ക് ഇനി ആയുസില്ല.ഇതോടെ കൊച്ചിയുടെ അടയാളമായ ചീനവലകൾ ഇനി ഓർമ്മയാകും. കഴിഞ്ഞ 3 വർഷമായി ചീനവലനവീകരണത്തിനായി കൊണ്ടുവന്ന തടികൾ ദ്രവിച്ച് നശിക്കുകയാണ്. കോടികൾ മുടക്കി ഇറക്കിയ തടികൾ ഉപയോഗമല്ലെന്നാണ് ഇeപ്പാൾ ബന്ധപ്പെട്ടവർ പറയുന്നത്.കൂടാതെ കടലിറക്കവും പായൽ ശല്യവും ചീനവലകളെ തീർത്തും ഇല്ലാത്ത സ്ഥിതിയാക്കി മാറ്റും. ഇതാടെ നൂറ്റാണ്ടിന്റെ കൊച്ചിക്കാഴ്ചയാണ് നശിക്കുന്നത്. കലിറങ്ങിയതോടെ വലകളിലേറെയും കരയോടടുത്ത് ആഴം കുറഞ്ഞ തീരമേഖലയിലായത് വലകൾ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായി മാറി. പകലും രാത്രിയിലുമായി 12 ഓളം പേരാണ് ചീനവലകളിൽ പണിയെടുക്കുന്നത്. ഒരാൾക്ക് 200 മുതൽ 400 രൂപ വരെയാണ് ലഭിക്കുന്നത്. ഇതിനിടയിൽ പായൽ ശല്യം ഒരു ചീനവല തകർത്തു.മറ്റൊന്ന് നഷ്ടം കാരണം സ്വയം നിർത്തി. അശാസത്രീയ വികസനവും കടലൊഴുക്കിന്റെ ഗതി മാറ്റവും ചീനവലകളുടെ തകർച്ചക്ക് കാരണമായി. വരുമാനമില്ലായ്മയിലും പ്രവർത്തന തടസങ്ങളും അവഗണനയും കൂടി ആയതോടെ കൊച്ചിയുടെ മുഖമുദ്രയായ ചീനവലകൾ കളം വിടേണ്ട സ്ഥിതിയാണ്. നാഷണൽ ഓപ്പൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചീനവലക്കായി ഇറക്കി നശിച്ചു കൊണ്ടിരിക്കുന്ന തടികൾക്ക് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.നഗരസഭാംഗം ആന്റണികുരീത്തറ ഉദ്ഘാടനം ചെയ്തു.