കൊച്ചി: പാർക്കിൻസൺസ് രോഗം ഉൾപ്പെടെ ചലന വൈകല്യമുള്ള രോഗികൾക്ക് നൽകുന്ന ഡീപ് ബ്രെയിൻ സ്റ്റിമുലേഷനെക്കുറിച്ച് രോഗികളിലും കുടുംബാംഗങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനായി ആസ്റ്റർ മെഡ്‌സിറ്റിയിൽ ഡി.ബി.എസ് സപ്പോർട്ട് ഗ്രൂപ്പ് ആരംഭിച്ചു. അഞ്ച് വർഷം മുമ്പ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ഡി.ബി.എസ് തെറാപ്പിക്ക് വിധേയമായ ആദ്യ രോഗിയായിരുന്ന നന്ദകുമാർ സപ്പോർട്ട് ഗ്രൂപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹൈബി ഈഡൻ എം.പി, വി.ഡി. സതീശൻ എം.എൽ.എ, സിനിമാതാരം വിനയ് ഫോർട്ട് എന്നിവർ ഓൺലൈനായി ആശംസ നേർന്നു. ആസ്റ്റർ മെഡ്‌സിറ്റി സി.ഒ.ഒ അമ്പിളി വിജയരാഘവൻ, ചീഫ് ഒഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ, സീനിയർ കൺസൾട്ടന്റ് ന്യൂറോസർജറി ഡോ. ദിലിപ് പണിക്കർ എന്നിവർ പങ്കെടുത്ത ചടങ്ങു. വിവരങ്ങൾക്ക്: 8111998005.