കളമശേരി: എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി കുസാറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നാലു ദിവസം നീണ്ടു നിൽക്കുന്ന പുസ് കോത്സവം കുസാറ്റ് വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ .സോമൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം.ഏബ്രഹാം, കുസാറ്റ് രജിസ്ട്രാർ വി.മീര, ലൈബ്രറി കൗൺസിൽ അംഗം ലിറ്റി ഷാ ,യൂത്ത് വെൽഫയർ ഡയറക്ടർ ഡോ.പി.കെ.ബേബി, കൗൺസിലർ പ്രമോദ് തൃക്കാക്കര , ഹരിലാൽ ,അഡ്വ. കെ.മോഹനൻ, എ കെ ശിവദാസ് ,എം.ആർ .സുരേന്ദ്രൻ, കെ.പി.രാമചന്ദ്രൻ ,തുടങ്ങിയവർ സംസാരിച്ചു.