കളമശേരി: പി.എസ്.സിയേയും ഉദ്യോഗാർത്ഥികളേയും നോക്കുകുത്തികളാക്കി പാർട്ടി പ്രവർത്തകരെ സ്ഥിരപ്പെടുത്താൻ സംസ്ഥാന സർക്കാർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച സംഘടിപ്പിക്കുന്ന മാർച്ച് ഇന്ന്. രാവിലെ 10ന് കുസാറ്റിലേക്കാണ് മാർച്ച്. യുവമോർച്ച എറണാകുളം ജില്ലാ സെക്രട്ടറി ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.ശ്യാം രാജ് സമരം ഉദ്ഘാടനം ചെയ്യും. എറണാകുളം ,ഇടുക്കി ,ആലപ്പുഴ ജില്ലകളിലെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കും.