ഏലൂർ: പച്ചക്കറികൾ വിൽക്കുന്ന പെട്ടിഓട്ടോയുൾപ്പെടെ ഭാഗികമായി കത്തിനശിച്ചു. ഫാക്ട് ട്രെയിനിംഗ് സെന്ററിനു എതിർവശം വഴിവാണിഭം നടത്തുന്നയാളുടെ പെട്ടിഓട്ടോയും പച്ചക്കറികളും പൈനാപ്പിളുമാണ് കത്തിക്കരിഞ്ഞത്. കച്ചവടം കഴിഞ്ഞ് പോയപ്പോൾ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടി പൊതിഞ്ഞുവച്ചാണ് പോകാറുള്ളത്. വാഹനവും അവിടെത്തന്നെ ഇട്ടിരുന്നു. പുലർച്ചെ എത്തുമ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. കത്തിച്ചതാണോ ചവറുകുട്ടിയിട്ട് ആരെങ്കിലും തീ കൊടുത്തപ്പോൾ സംഭവിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല.

കാൻസർ രോഗിയായ സ്ത്രീ നടത്തുന്ന കഞ്ഞിക്കട ഏതാനും മാസങ്ങൾക്ക് മുമ്പ് തല്ലിത്തകർത്ത സംഭവമുണ്ടായിരുന്നു. കഞ്ഞിക്കടയുടെ സമീപത്തുതന്നെയാണ് ഈ സംഭവവും നടന്നത്.