തൃക്കാക്കര : സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി പ്രചാരണം തുടങ്ങിയത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നവരോടുള്ള തുല്യനീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കളക്ടർക്കും സംസ്ഥാന ഇലക്ഷൻ കമ്മീഷനും പരാതി നൽകിയിട്ടും നാളിതുവരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സ്ഥാനാർത്ഥിയായി മത്സരിച്ച ബോസ്കോ കളമശേരി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി സ്വീകരിച്ചു.