kochi

കൊച്ചി: പുതുവർഷത്തിൽ വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യത്തെ കടലോരപ്രദേശം കൊച്ചി തന്നെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ കൊച്ചിയിലെത്തിയെന്ന് ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോയുടെ യാത്രാസൂചികയായ ഒയോ ട്രാവലോപീഡിയയുടെ കണക്കുകൾ പറയുന്നു. കൊവിഡിന് മുൻപ് 2020 ജനുവരിയിലാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. 2020 ൽ ഏറ്റവും കൂടുതൽ ബുക്കു ചെയ്ത ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ച് സങ്കേതം കൊച്ചിയാണ്. വിശാഖപട്ടണവും ഗോവയും പോണ്ടിച്ചേരിയുമാണ് തൊട്ടുപിന്നിൽ.

വിദേശത്തു നിന്നെത്തിയ 73,000 ഇന്ത്യക്കാർ ഹോട്ടൽ മുറികളാണ് ക്വാറന്റൈനിൽ കഴിയാൻ ഉപയോഗിച്ചത്. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽപേർ എത്തിയത്. ഹോട്ടലുകൾ 2020 ഏപ്രിൽ മുതൽ 2,50,000 ആശുപത്രി ജീവനക്കാരെയും ലക്ഷണമില്ലാത്ത രോഗികളെയും പാർപ്പിച്ചു. തീർത്ഥാടനകേന്ദ്രങ്ങളിൽ പുരിയാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പേരെ പുതുവർഷത്തിൽ സ്വീകരിച്ചത്. വൃന്ദാവൻ, തിരുപ്പതി, ഷിർദി, വാരണാസി എന്നീ നഗരങ്ങൾ പിന്നിലുണ്ട്.