aiy
കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ നടന്ന റാലി സംസ്ഥാന ജോ.സെക്രട്ടറി എൻ.അരുൺ ഫ്ളാഗ് ഒഫ് ചെയ്യുന്നു

കൊച്ചി: കർഷക സമരം ഒത്തുതീർപ്പാക്കുക, , കർഷക വിരുദ്ധ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ്, എ. ഐ.എസ്.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എറണാകുളത്ത് ടൂ വീലർ റാലി സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സെക്രട്ടറി എൻ.അരുൺ ഫ്ളാഗ് ഒഫ് ചെയ്തു. ജില്ല പ്രസിഡന്റ് കെ.ആർ. റെനീഷ് , സെക്രട്ടറി എം.ആർ.ഹരികൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്.ജയദീപ്, വി.എസ്.സുനിൽകുമാർ ,ടി.എം.ഷെനിൻ, ഡിവിൻ ദിനകരൻ, സിജി ബാബു, സഹദ്, ഫയാസ്, എന്നിവർ റാലിക്ക് നേതൃത്വം നൽകി