ആലുവ: തോട്ടയ്ക്കാട്ടുകര അക്കാട്ട് ലെയിനിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമർ സമീപവാസികൾക്ക് ഭീതിയാകുന്നു. റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾകും മറ്റും ശരിയായ കവചമില്ല. റോഡിലൂടെ പോകുന്ന ഏതെങ്കിലും വാഹനം ചെറുതായൊന്നു മുട്ടിയാൽ അപകടം സംഭവിക്കാം. ഫ്യൂസുകളെല്ലാം വളരെ താഴെയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് മുകളിലേക്ക് മാറ്റുകയോ അല്ലെങ്കിൽ ഫ്യൂസിന് കവചമേർപ്പെടുത്തുകയോ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അക്കാട്ട് ലെയിനിൽ രണ്ട് ട്രാൻസ്‌ഫോർമറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.