മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് സ്വീകരണവും , ഉപഹാര സമർപ്പണവും നടത്തി. സമ്മേളനം എൽദോഎബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി കെ ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ , ലൈബ്രറി നേതൃസമിതി കൺവീനർ ഇ .എ ഹരിദാസ് , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ എൻ നാസർ ലൈബ്രറി സെക്രട്ടറി ടി. ആർ. ഷാജു, വൈസ് പ്രസിഡന്റ് സജി ചോട്ടു ഭാഗത്ത് ,വിഎം റഫീക്ക് , മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷൻ അംഗം ഷാന്റി എബ്രഹാം , പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചർ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിയാസ്ഖാൻ , ഒ. കെ മുഹമ്മദ് , റീന സജി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ശ്രീധരൻ , സക്കീർ ഹുസൈൻ ,റെജീന ഷിഹാജ് , ഇ എം ഷാജി , ബെസ്സി എൽദോസ് , ദീപ റോയി , ടി എം ജലാലുദ്ദീൻ, സാജിത മുഹമ്മദാലി , നെജി ഷാനവാസ് , എം എ നൗഷാദ് , ഏ റ്റി സുരേന്ദ്രൻ വിജി പ്രഭാകരൻ , വി ഇ നാസർ ,എം സി വിനയൻ എന്നീ ജനപ്രതിനിധികളാണ് ലൈബ്രറിയുടെ സ്വീകരണം ഏറ്റുവാങ്ങിയത്.