മൂവാറ്റുപുഴ: ത്രിതലപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ട്രാവൻകൂർ സ്‌പോർട്‌സ് സെന്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. വാഴക്കുളം കാർമ്മൽ സ്‌കൂൾ മിനി കോൺഫറൻസ് ഹാളിൽ 9 ന് ഉച്ചകഴിഞ്ഞ് 3 ന് ചേരുന്ന സ്വീകരണ സമ്മേളനത്തിൽ പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേൽ അദ്ധ്യക്ഷവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും . യോഗത്തിൽ ട്രാവൻകൂർ സ്‌പോർട്‌സ് സെന്ററിന്റെ എല്ലാ അംഗങ്ങൾക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഐഡി കാർഡ് വിതരണം ചെയ്യും. കാർമ്മൽ സി.എം.ഐ.സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. സിജൻ പോൾ ഊന്നുകല്ലേൽ, മുൻ കേരളാ ക്രിക്കറ്റ് അസ്സോസിയേഷൻ പ്രസിഡന്റ് റ്റി.സി. മാത്യു, അഡ്വ. ടോമി കളമ്പാട്ടുപറമ്പിൽ, നോബിൾ ജോൺ അമംതുരുത്തിൽ, ജോസ് വർഗീസ്, എം.പി.തോമസ്, രാജു ജോസഫ്, റൂബി തോമസ്, നൈസി ടോമി, ജോയി പോൾ തുടങ്ങിയവർ സംസാരിക്കും .