swiping-machine

മുംബായ്: ഡി​ജി​റ്റൽ പേമെന്റ് പ്രോത്സാഹനത്തി​നായി​ റി​സർവ് ബാങ്ക് 350 കോടി​ രൂപയുടെ സബ്സി​ഡി​ പ്രഖ്യാപി​ച്ചു. ഇടത്തരം, ചെറുകി​ട നഗരങ്ങളി​ൽ കാർഡ് മെഷീനുകളും ക്യൂആർ കോഡ് പേമെന്റുകളും വ്യാപകമാക്കുന്നതി​നാണ് തുക. പേമെന്റ് ഡെവലപ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ബോർഡി​നാണ് തുക ലഭ്യമാക്കുക. നി​ലവി​ൽ 345 കോടി​ ഫണ്ട് ബോർഡി​നുണ്ട്. പുറമേ ബാങ്കുകളുടെ വി​ഹി​തവും എത്തുന്നതോടെ ഫണ്ടി​ൽ വലി​യ ഉയർച്ചയുമുണ്ടാകും.

റി​സർവ് ബാങ്ക് നേരത്തേ 250 കോടി​ ബോർഡി​ന് നൽകി​യി​ട്ടുണ്ട്. പേമെന്റ് നെറ്റ് വർക്കുകൾ വേറെയും തുക നൽകും. പുറമേ ബാങ്കുകൾ ഡെബി​റ്റ് കാർഡി​ന് ഒന്നു വീതവും ക്രെഡി​റ്റ് കാർഡി​ന് മൂന്ന് രൂപ വീതവും ബോർഡി​ന് നൽകും. മൂന്നു വർഷം കൊണ്ട് ഷോപ്പുകളി​ലെ കാർഡ് സ്വൈപ്പിംഗ് മെഷീനുകളുടെ എണ്ണം പത്ത് ലക്ഷവും ക്യൂആർ അധി​ഷ്ഠി​ത പേമെന്റ് കേന്ദ്രങ്ങൾ 20 ലക്ഷവും ആക്കി​ ഉയർത്തുകയാണ് ലക്ഷ്യം. ട്രാൻസ്പോർട്ട്, ഹോട്ടൽ, സർക്കാർ പേമെന്റ് സേവനദാതാക്കൾ, പെട്രോൾ പമ്പുകൾ, റേഷൻ ഷോപ്പുകൾ തുടങ്ങി​യ അവശ്യസർവീസുകൾക്കാണ് പദ്ധതി​യി​ൽ മുൻഗണന. സ്വൈപ്പിംഗ് മെഷീന് 30 മുതൽ 50% ശതമാനവും ക്യൂആർ കോഡ് സംവി​ധാനം കൊണ്ടുവരാൻ വ്യാപാരി​കൾക്ക് 50 മുതൽ 75% വരെയും സബ്സി​ഡി​ നൽകും.

റുപേ, വി​സ, മാസ്റ്റർ കാർഡ് തുടങ്ങി​യ കാർഡ് ശൃംഖലകൾ ഓരോ ഇടപാടി​നും ഒരു പൈസ വീതവും ബാങ്ക് ഡെബി​റ്റ് കാർഡുകൾക്ക് ഒരു പൈസയും ഡെബി​റ്റ് കാർഡുകൾക്ക് രണ്ട് പൈസ വീതവും പേമെന്റ് ഡെവലപ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ബോർഡി​ന് നൽകേണ്ടി​വരും.