കളമശേരി: നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സ്‌പോൺസർ ചെയ്യുന്ന എം. ടെക് മറൈൻ ബയോടെക്‌നോളജി പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട്അഡ്മിഷൻ നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്ക്/ തത്തുല്യ ഗ്രേഡോടെ ബയോടെക്‌നോളജിയിൽ ബിഇ/ബി.ടെക് അല്ലെങ്കിൽ മറൈൻ ബയോളജി ഉൾപ്പെടെയുള്ള ഏതെങ്കിലുമൊരു ലൈഫ് സയൻസ് വിഷയത്തിൽ എം.എസ്‌സിയും കൂടാതെ ഗാറ്റ്ബി സ്‌കോറുമാണ് ആവശ്യമായ യോഗ്യത. പ്രവേശന സമയത്ത് ഫീസ് അടയ്ക്കണം.
യോഗ്യരായവർ www.ncaah.ac.inൽ നൽകിയിട്ടുള്ള അപേക്ഷയും അനുബന്ധ രേഖകളും ncaahm.tech@gmail.com അല്ലെങ്കിൽ valsamma@cusat.ac.in ലേക്ക് ഫെബ്രുവരി 11ന് വൈകിട്ട് 5ന് മുൻപ് ഇമെയിൽ അയക്കണം. ഫോൺ: 9846047433.