കളമശേരി: മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് വകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 55% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ മറൈൻ ജിയോളജിയിൽ ബിരുദാനന്തര ബിരുദവും ലബോറട്ടറിയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 38,430 രൂപ. അപേക്ഷാഫീസ് 700രൂപ (ജനറൽ/ഒ.ബി.സി), എസ്.സി./എസ്.ടി: 140/രൂപ. കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.ac.in വഴി ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ പകർപ്പ് വയസ്, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ഫീസ് രസീതിന്റെയും പകർപ്പുകൾ സഹിതം ഫെബ്രുവരി 12നകം 'ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ദ ഡിപ്പാർട്ട്‌മെന്റ് ഓഫ് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് ഓൺ കോൺട്രാക്ട് ബേസിസ്' എന്ന് രേഖപ്പെടുത്തിയ കവറിൽ രജിസ്ട്രാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി 682022 എന്ന വിലാസത്തിൽ ലഭിക്കണം.