മൂവാറ്റുപുഴ: എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗവണ്മെന്റ് സെർവ്വന്റ്സ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികൾക്കും സംഘത്തിന്റെ പ്രവർത്തന പരിധിയിലുള്ള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും നൽകിവരുന്ന കാഷ് അവാർഡ് ,ട്രോഫി എന്നിവയുടെ വിതരണം എൽദോഎബ്രാഹാം എം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി വി.കെ. വിജയൻ, ഭരണ സമതി അംഗങ്ങളായ കെ.കെ.പുഷ്പ, ബിനി മോൾ, പ്രിൻസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.