പെരുമ്പാവൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട പെരുമ്പാവൂർ മുൻസിപ്പൽ ചെയർമാൻ ടിം.എം സക്കീർ ഹുസൈൻ,വൈസ് ചെയർപേഴ്‌സൺ ഷീബ ബേബി, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ്, വൈസ് പ്രസിഡന്റ് ഷംല നാസ്സർ, തിരഞ്ഞെടുക്കപ്പെട്ട മറ്റു ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർക്ക് സ്വീകരണം നൽകി. അഡ്വ.എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.അറക്കപ്പടി മണ്ഡലം പ്രസിഡന്റ് ടി.എം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി എം.എം അവറാൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ, രാജു മാത്താറ, എൽദോ മോസസ് , ജോജി ജേക്കബ്, അലി മൊയ്തീൻ , വി എച്ച് മുഹമ്മദ് ,എം പി. സതീശൻ അരുൺ പോൾ ജേക്കബ്, യൂ. എം.ഷമീർ എന്നിവർ സംസാരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജനപ്രതിനിധികളെ സമ്മേളന സ്ഥലത്തേക്ക് ആനയിച്ചത്.