dhavalapathram
പട്ടികജാതി മോർച്ച ഏറണാകുളം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇടതു സർക്കാരിന്റെ കാലത്ത് പട്ടികവിഭാഗത്തിനുവേണ്ടി അനുവദിച്ച ഫണ്ട്, ചിലവഴിച്ച ഫണ്ട് എന്നിവയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച എറണാകുളം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു പട്ടികവിഭാഗഫണ്ട്‌ ചെലവഴിക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ചവരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ അനുവദിച്ച നിരവധി പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാതെ അട്ടിമറിച്ചു. വികസനഫണ്ട് ചിലവഴിക്കാതെ ലാപ്സാക്കി. ത്രിതല പഞ്ചായത്തുകൾ 700കോടി രൂപയോളം ചിലവഴിച്ചില്ല. ഷാജുമോൻ പറഞ്ഞു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് എം.എൻ. രവി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.കെ. ഭാസിത്‌‌കുമാർ, മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി. എം. മോഹനൻ, സെക്രട്ടറി രമേശ്‌ കൊച്ചുമുറി. ജില്ലാ ജനറൽ സെക്രട്ടറി പി.സി. ബിനോജ്, സുശീൽ ചെറുപുള്ളി, സി.എൻ. വിത്സൻ, പെരുമ്പാവൂർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.