പറവൂർ: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്തും പ്രമേയം പാസാക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചു. പ്രസിഡന്റ് സിംന സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയും പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ 150 ആയി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു.