പെരുമ്പാവൂർ: ഒക്കൽ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾക്ക് സ്വീകരണം നൽകി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. കെ. കെ കർണൻ, ടി.ടി സാബു, ജി. ഉണ്ണികൃഷ്ണൻ, ബൈജു ആലക്കാടൻ, കെ.പി രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് സിന്ധു ശശി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോൻ, ബ്ലോക്ക് മെമ്പർമാരായ സി.ജെ ബാബു, എം.കെ രാജേഷ്, മിനി സാജൻ, ഫൗസിയ സുലൈമാൻ, കെ.എം ഷിയാസ്, പി.എസ് രാജീവ്, കെ.പി രാജൻ, കെ.സി ജിംസൻ, എം.വി ബാബു എന്നിവർ സംസാരിച്ചു. എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകി.