buttrfly

ചോറ്റാനിക്കര:ചിറകിലെ വിസ്മയ കാഴ്ചയുമായി നാഗശലഭം വിരുന്നെത്തി. ചോറ്റാനിക്കര ആക്കലിൽ അപർണ അനിലിന്റെ പുരയിടത്തിലാണ് ഈ അപൂർവ ശലഭത്തെ കണ്ടത് . അപ്രതീക്ഷിതമായി വിരുന്നെത്തിയ ശലഭത്തിന്റെ ചിറകനക്കം കൗതുകം പകർന്നു. പകൽ അടങ്ങിയിരിക്കുന്ന ഇവ രാത്രിയിലാണ് സഞ്ചാരം. അതിനാൽ നിശാശലഭം എന്നാണിതിനെ ശാസ്ത്രലോകം പരിചയപ്പെടുത്തുന്നത്. ചിറകിന്റെ അഗ്രഭാഗങ്ങൾ മൂർഖൻ പാമ്പിന്റെ തലയോട് സാദൃശ്യമുള്ളതിനാൽ അറ്റ്‌ലസ് കോബ്ര മോത്ത് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നു. ഇന്ത്യയിൽ കണ്ടുവരുന്നതിൽ ഏറ്റവും വലിപ്പം കൂടിയ ശലഭമാണിത്. രണ്ടാഴ്ച ആയുസുള്ള ഇവ ലാർവ അവസ്ഥയിൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണുന്നത്. അതിജീവനത്തിന്റെ ഭാഗമായുള്ള ചിറകുകളിലെ ഉഗ്രരൂപം പ്രത്യുൽപാദന പ്രക്രിയ പൂർത്തിയാകുന്നതോടെ പൊഴിയും.