പറവൂർ: കർഷകരെ ദ്രോഹിക്കുന്ന പുതിയ കേന്ദ്ര കർഷക ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പറവൂരിൽ സായാഹ്ന സദസ് നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എം.ടി. ജയൻ, കെ.എ. അഗസ്റ്രൻ, ബ്ളോക്ക് പ്രസിഡന്റ് എം.ജെ. രാജു, ഡേവിസ് പനക്കൽ, അഭിജിത്ത് മോഹനൻ, കെ.കെ. മജുകുമാർ, ഡെന്നി തോമസ് തുടങ്ങിയവർ സംസാരിച്ചു.