ഏലൂർ: സംസ്ഥാന പൊതുമേഖലയിലുള്ള ടി.സി.സി. കമ്പനിയിൽ സർവ്വീസിലിരിക്കെ മരണമടഞ്ഞ സി.കെ.ചന്ദ്രന്റെ കുടുംബത്തിനുള്ള സഹായ ഫണ്ട് സ്റ്റോർ മാനേജർ സജീവൻ ചന്ദ്രന്റെ ഭാര്യ സുനിതക്ക് കൈമാറി. ടി.സി.സി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ടി.കെ.സന്തോഷ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ടി.ഡി. ജോഷി, ടി.എസ്.ഷാജി, ഹൻസാർ കുറ്റിമാക്കൽ, കെ.വി.ബാബു ,മുരളി, നാരായണൻകുട്ടി ,ടി.ആർ.മോഹനൻ ,സനോജ് തുടങ്ങിയവർ പങ്കെടുത്തു.