കൊച്ചി: ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് വെൽ ബീയിംഗ് (ഐ.എച്ച്.ഡബ്ല്യു) കൗൺസിലിന്റെ ഇന്ത്യ ഹെൽത്ത് ആൻഡ് വെൽനസ് അവാർഡുകളിൽ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ലിമിറ്റഡ് നാല് അംഗീകാരങ്ങൾ നേടി. കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി രാംദാസ് അത്തവാലെ അവാർഡുകൾ സമ്മാനിച്ചു.
കോവിഡ് പ്രൊട്ടക്ഷൻ പ്രോജക്ടിൽ 'സിൽവർ' അവാർഡ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡിനും ഹോം ഹെൽത്ത് കെയർ ബ്രാൻഡ് വിഭാഗത്തിൽ ആസ്റ്റർ@ഹോമിനും അവാർഡുകൾ ലഭിച്ചു. ഹെൽത്ത് ഇന്നൊവേഷൻ വിഭാഗത്തിൽ 'ബ്രോൺസ്' അവാർഡും നേടി. കോട്ടക്കലിലെ ആസ്റ്റർ മിംസിന് സിൽവർ അവാർഡും ലഭിച്ചു. ആസാദ് മൂപ്പൻ സ്ഥാപിച്ച ആസ്റ്റർ ഡിഎമ്മിന്റെ ആശുപത്രികൾ ഇന്ത്യയിലും മറ്റ് 7 രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.