അങ്കമാലി: റോജി എം.ജോൺ എം.എൽ.എ മുൻകയ്യെടുത്ത് സി.എം.എൽ.ആർ.ആർ.പി പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന മാതാ നഗർമുല്ലാങ്കലം റോഡിന്റെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു
പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എളവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ്, പഞ്ചായത്തംഗങ്ങളായ ജെസ്സി ജോയി, രാജമ്മ വാസുദേവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പി. നാരായണൻ, ടി.എ ഇക്ബാൽ, കെ.പി.ബെന്നി, കെ.ആർ. നിഖിൽ, രേഖാ രാജേഷ് എന്നിവർ പങ്കെടുത്തു.