കൊച്ചി: ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എൽ.ഇ.ഡി ബൾബുകളുടെ വിതരണോദ്‌ഘാടനം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. മന്ത്രി എം.എം. മണി അദ്ധ്യക്ഷനാകും.മന്ത്രി എ.സി. മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് ആറ് കോർപ്പറേഷൻ പരിധിയിലെ അങ്കണവാടികൾക്ക് അതാത് മേയർമാർ ബൾബ് വിതരണം ചെയ്യും. കൊച്ചി കോർപ്പറേഷൻ പരിധിയിലെ അങ്കണവാടികൾക്കുള്ള സൗജന്യ എൽ.ഇ.ഡി ബൾബ് വിതരണം രാവിലെ പത്തിന് കൗൺസിൽ ഹാളിൽ മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിക്കും.