കൊച്ചി: കോർപ്പറേഷനിലെ എല്ലാ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും തങ്ങൾ പുനർവിവാഹം, വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ ഒപ്പിട്ട് നൽകിയ സാക്ഷ്യപത്രം 15ന് വൈകിട്ട് 5 നു മുമ്പായി നഗരസഭയിൽ ഹാജരാക്കണം. ആധാർ കാർഡിന്റെ പകർപ്പും ഒപ്പം നൽകണം. സാക്ഷ്യപത്രം നൽകാത്തവരുടെ പെൻഷൻ അത് സമർപ്പിക്കുന്നതു വരെ താത്കാലികമായി തടഞ്ഞുവയ്ക്കുമെന്ന് സെക്രട്ടറി അറിയിച്ചു.