വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് നിവാസികളെ നീന്തൽ പഠിപ്പിക്കാൻ വേണ്ടി രൂപികരിക്കുന്ന ചെറായി ബീച്ച് സ്വിമ്മിംഗ് ക്ലബിന്റെ ഉദ്ഘാടനം പള്ളിപ്പുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം 10 ന് വൈകീട്ട് 4 ന് കേരള അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ നിർവഹിക്കും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, മുനമ്പം എസ് ഐ സുധീർ എ കെ , വാർഡ് മെമ്പർമാരായ അലക്‌സാണ്ടർ റാൻസൺ, നിഷ അനിൽ , രാധിക സതീഷ്, കെ എഫ് വിൽസൻ, പള്ളിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വി എബ്രഹാം, ദേവസ്വം ഓഫീസർ എം കെ അനിൽകുമാർ , ക്ഷേത്ര ഉപദേശക സമിതി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും.