കൊച്ചി: പത്തിന ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികളുടെ രാപകൽ സമരം ദ്വിദിന സത്യാഗ്രഹം കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ 7, 8 തീയതികളിൽ നടക്കും. ഏഴിന് രാവിലെ എട്ടിന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള സമരം ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ് പ്രഭാഷണം നടത്തും. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരനും ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കറും പങ്കെടുക്കും.