പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ അത്ഭുത യക്ഷി വാർഷികം ഇന്ന് നടക്കും.രാവിലെ 7ന് യക്ഷിയിങ്കൽ വിശേഷാൽ പൂജ.രാത്രി 7 ന് തളിച്ചു കുടയും സർപ്പം പാട്ടും. തുടർന്ന് പള്ളിവേട്ട സ്ഥലത്തു നിന്നും ക്ഷേത്രത്തിലേക്ക് താലം വരവ്.കൊവിഡിനെ തുടർന്ന് ഇത്തവണ ദേശവഴി താലം വരവ് ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.