covid

കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് ബാധ വീണ്ടും ആയിരം കടന്നു. ഇന്നലെ 1068 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 990 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 64 പേരുടെ ഉറവിടം അറിയില്ല. 11 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചൊവ്വാഴ്ച 719 പേർക്കായിരുന്നു രോഗബാധ. മാസങ്ങൾക്ക് ശേഷമാണ് രോഗികളുടെ എണ്ണം ആയിരം കവിയുന്നത്. ഇത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗമുക്തി : 816

ആകെ നിരീക്ഷണം : 25,393

വീടുകളിൽ : 24,947

ഹോട്ടലുകളിൽ : 443

ചികിത്സയിൽ കഴിയുന്നവർ : 9,354