കൊച്ചി: മത്സരപ്പരീക്ഷയിലൂടെ തിരഞ്ഞെടുത്ത 40 നിയമ വിദ്യാർത്ഥികൾക്കായുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണി ഓൺലൈനായി നിർവഹിച്ചു. ഡോ. സരോജ എ.എസ് അദ്ധ്യക്ഷത വഹിച്ചു. ലാ ആൻഡ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷൻ പ്രതിനിധികളായ അഡ്വ. അജയ് ആർ. കമ്മത്ത്, അഡ്വ. ആർ.എസ്. വിശ്രുത്, അഡ്വ. നീലിമ വി.നായർ, അഡ്വ. റോസ് മറിയം സിബി എന്നിവർ സംസാരിച്ചു.