കൊച്ചി: എറണാകുളം ശ്രീഅയ്യപ്പൻകോവിലിലെ മകരവിളക്ക് മഹോത്സവം 8 മുതൽ 15 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 8ന് രാത്രി 7.20നും 8നും മദ്ധ്യേ കെ.ജി. ശ്രീനിവാസൻ തന്ത്രിയുടെ കാർമികത്വത്തിൽ ഉത്സവം കൊടിയേറും. 13ന് പള്ളിവേട്ട, 15ന് രാവിലെ 7.30ന് ആറാട്ട് എന്നിവയാണ് പ്രധാനചടങ്ങുകൾ. 15ന് 9ന് കൊടിയിറക്കും. കൊവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ ഉത്സവചടങ്ങുകളും ക്ഷേത്രകലകളും മാത്രമാണ് നടക്കുക. ദർശനത്തിനും നിയന്ത്രണങ്ങൾ ബാധകമാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.