തൃപ്പൂണിത്തുറ: പുതിയകാവ് കുരീക്കാട് റോഡ് താവളമാക്കി തെരുവുനായ്ക്കൾ. ആക്രമണം ഭയന്ന് ഇതുവഴിയുള്ള യാത്ര പലരും ഉപേക്ഷിക്കുകയാണ്. റോഡിരികിലെ മാലിന്യ നിക്ഷേപത്തെ തുടർന്നാണ് നായ്ക്കൾ ഇവിടെ കൂട്ടം കൂടികയുന്നത്. നായ്ക്കളെ ശല്യം പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നും ഇതോടൊപ്പം മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.