തൃപ്പൂണിത്തുറ: റീടാറിംഗിലെ അപാകതയിൽ വല‌ഞ്ഞ് നാട്ടുകാർ. റോഡിലെ സ്ലാബുകളിൽ തട്ടി അപകടം പതിവാകുന്നു. കുരീക്കാട് റെയിൽവേ സ്റ്റേഷൻ മുതൽ പുതിയകാവ പാലം വരെയുള്ള രണ്ട് കിലോ മീറ്ററോളം ദൂരമാണ് റീട്ടാർ ചെയ്യുന്നത്. എന്നാൽ പഴയ റോഡിന്റെ അരികിലായി കാനനിർമ്മിക്കാൻ സ്ഥാപിച്ച ഇരുമ്പ് ,കോൺക്രീറ്റ് സ്ലാബുകൾ കൃത്യമായി മൂടി ഒരുപോലെ ടാർ ചെയ്യാത്തതാണ് ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിലേക്ക് തള്ളിവിടുന്നത്. പുറത്തേക്ക് ഉയർന്നു നിൽക്കുന്ന ഭാഗത്ത് ടയർ ഇടിക്കുന്നതോടെ വാഹനം ഉടൻ മറിയും. ശാസ്ത്രീയമായി ടാറിംഗ് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.