ആലുവ: പെരിയാറിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങിമരിച്ചു. മുപ്പത്തടത്ത് താമസിക്കുന്ന ആലുവ പവർ ഹൗസ് മാമ്പിള്ളി വീട്ടിൽ പൗലോസിന്റെ മകൻ സജിയാണ് (45) മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ ആലുവ ബാങ്ക് കവല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പുറകുവശത്തെ കടവിലാണ് മുങ്ങിമരിച്ചത്. ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.