കിഴക്കമ്പലം: കിഴക്കമ്പലം കവലയിലെ കോയിക്കര ഫിനാൻസിൽ മോഷണശ്രമം.ഒന്നാം നിലയിലുള്ള സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രി 2 ന് ശേഷമാണ് സംഭവം. വാതിൽ പൂട്ട് കുത്തി തുറന്ന് അകത്തുകയറിയ മോഷ്ടാവ് മേശ പരിശോധിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. സമീപത്തായി സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ നശിപ്പിച്ചിട്ടുണ്ട്. ഹെൽമറ്റും കോട്ടും ഗ്ലൗസും ധരിച്ചാണ് മോഷ്ടാവെത്തിയതെന്ന് നശിപ്പിക്കുന്നതിനു മുമ്പുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. കുന്നത്തനാട് പൊലീസെത്തി പരിശോധന നടത്തി.