തൃക്കാക്കര : ജില്ലയിൽ വിതരണം ചെയ്തത് 4939 പട്ടയങ്ങൾ. സ്വന്തമായി ഭൂമിയില്ലാത്ത 463 കുടുംബങ്ങൾക്കു കൂടി പട്ടയം നൽകാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. തഹസിൽദാർമാരും തൃപ്പൂണിത്തുറ ലാൻഡ് ട്രൈബ്യൂണലിലെ സ്പെഷ്യൽ തഹസിൽദാർമാരുടെയും നേതൃത്വത്തിലാണ് വിതരണം പൂർത്തിയാക്കിയത്.
റോഡ്, തോട്, പുഴ, കായൽ, കനാൽ പുറമ്പോക്കുകൾ എന്നീ വിഭാഗങ്ങളിലുള്ള ഭൂമിയുടെ അപേക്ഷകൾ നിരസിച്ചു.
എട്ട് മേളകൾ നടത്തിയാണ് ജില്ലയിൽ 4938 പട്ടയങ്ങളുടെ വിതരണം പൂർത്തിയാക്കിയത്.