മൂവാറ്റുപുഴ: കൊവിഡ് 19 ന്റെ പശ്ചാതലത്തിൽ എസ്.എസ് എൽ.സി. പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടപ്പിലാക്കുന്ന 'തംഹീദ് - 21' എന്ന പദ്ധതിയോടനുബന്ധിച്ചുള്ള ശില്പശാല മൂവാറ്റുപുഴ ഉപജില്ല ഓഫീസർ വിജയ ആർ ഉദ്ഘാടനം ചെയ്തു . മൂവാറ്റുപുഴ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. അദ്ധ്യാപിക വി.എസ്. ധന്യ തംഹീദ് - 21 മൊഡ്യൂൾ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം പകർന്നു നൽകുക, പരീക്ഷയിൽ ഉന്നത മാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ. എ. ടി.എഫ്. എറണാകുളം ജില്ലാ കമ്മിറ്റി ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി തയ്യാറാക്കിയതാണ് തംഹീദ് - 21 ശില്പശാലയെന്ന് പദ്ധതി വിശദീകരിച്ച് കൊണ്ട് കബീർ സുല്ലമി പറഞ്ഞു. കെ.എ. ടി.എഫ്. ജില്ലാ ട്രഷറർ എം.എം. നാസർ അദ്ധ്യക്ഷത വഹിച്ചു. സീനത്ത് ടീച്ചർ പല്ലാരിമംഗലം, സാജിദ.എസ്, ജുമൈലത്ത് വി.യു, റഷീദ ടീച്ചർ , ജെഫ്ന ശാലേം , സജ്ന എം.എം, ജിൻസി മോൾ കെ.എ. എന്നിവർ സംസാരിച്ചു.