cp-thariyan
നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘടനം ചെയ്യുന്നു

നെടുമ്പാശേരി: മേഖലാ മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗവും സഹകരികൾക്കുള്ള ഡിവിഡന്റ് വിതരണവും പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘടനം ചെയ്തു. വ്യാപാരമാന്ദ്യം തുടരുന്ന സാഹചര്യത്തിൽ സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുഴുവൻ സഹകരികൾക്കും 5000 രൂപ പലിശരഹിത വായ്പ നൽകും.

അതോടൊപ്പം ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുമ്പോൾ വ്യാപാരികൾക്ക് മെഡിക്ലെയിം പോളിസിയിൽ ചേരുന്നതിന് (ഫെബ്രുവരി ) കുറഞ്ഞ പലിശ നിരക്കിൽ 10,000 രൂപയും നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് ടി.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.

കെ.ജെ. പോൾസൺ, കെ.ബി. സജി, പി.കെ. എസ്‌തോസ്, ഷാജി മേത്തർ, എം.ജെ. പരമേശ്വരൻ നമ്പൂതിരി, ഷാജു സെബാസ്റ്റ്യൻ, വി.എ. ഖാലിദ്, പി.ജെ. ജോയ്, കെ.ജെ. ഫ്രാൻസിസ്, കെ.കെ. ബോബി, എം.എസ്. ശിവദാസ്, ആനി റപ്പായി, ബീന സുധാകരൻ എന്നിവർ പ്രസംഗിച്ചു.