bjy-m
സംസ്ഥാന സർക്കാർ നടത്തുന്ന അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച കുസാറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

കളമശേരി: യുവമോർച്ച പ്രവർത്തകർ കുസാറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷത്തെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. ഇടുക്കി ജില്ലാ സെക്രട്ടറി അനന്തു മങ്കാട്ടിലിനെ പൊലീസ് വാഹനത്തിൽ വച്ച് എസ്.ഐ മർദ്ദിച്ചതായി പരാതിയുണ്ട്. എസ്.ഐക്കെതിരെ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർക്കും പൊലീസ് കംപ്ളയിൻ്റ് അതോറിറ്റിക്കും പരാതി നൽകി.

പി.എസ്.സിയെയും ഉദ്യോഗാർത്ഥികളെയും നോക്കുകുത്തികളാക്കി പാർട്ടി പ്രവർത്തകരെ ജോലിയിൽ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന സർക്കാർ നടപടികൾക്കെതിരെയുള്ള പ്രതിഷേധ സമരമായിരുന്നു. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്.

ബി.ജെ.പി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി മാർച്ച് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ സെക്രട്ടറി ശ്യാംപ്രസാദ്, വനിതാ കോ ഓർഡിനേറ്റർ സൗമ്യ പി.വി, ഐ.ടി സെൽ കൺവീനർ പ്രശാന്ത് ഷേണായി, ആലപ്പുഴ ജില്ലാ പ്രസിഡന്റ് അനീഷ്, ഇടുക്കി ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, സരീഷ് സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.