കാലടി: തുറവുങ്കര റൈഡ്കോ ഗോഡൗണിനു മുൻപിൽ തൊഴിലാളികൾ ധർണ നടത്തി. ബി .എം .എസ്‌ അംഗങ്ങളുടെ തൊഴിൽ നിഷേധ നടപടിയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി, സി .ഐ. ടി .യു ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രകടനവും ധർണയും. പ്രശ്നത്തിൽ ജില്ലാ ലേബർ കമ്മീഷണർ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗോഡൗണിനു മുന്നിൽ നടത്തിയ സമരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിഅംഗം കെ. ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റ് പി.ഐ നാദിർഷ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. ഷാജി, എ.എ. സന്തോഷ്, പി.കെ. സദാനന്ദൻ, പി.എച്ച്. ഹമീദ്, സി.പി. ജോഷി,വി.ജി. രതീഷ് എന്നിവർ സംസാരിച്ചു.