കൊച്ചി: എറണാകുളം ചിൽഡ്രൻസ് പാർക്ക് എന്നാ തുറക്കുക? രണ്ടര വർഷത്തിലേറെയായി ഉയരുന്ന ചോദ്യം. ഏറ്റവും അവസാനം ഫെബ്രുവരിയിൽ തുറക്കുമെന്ന അധികൃതരുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിക്കുകയാണ് രക്ഷാകർത്താക്കളും കുട്ടികളും . നിയന്ത്രണളോടെയാണെങ്കിലും പരീക്ഷകൾ കഴിഞ്ഞ് അവധിക്കാലം ആസ്വദിക്കാമെന്ന കണക്കുകൂട്ടലിലാണ് കുഞ്ഞുങ്ങൾ. നിരാശപ്പെടുത്തി ഇഴഞ്ഞായിരുന്നു പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇക്കാലമത്രയും പോയത്. എന്നാൽ ഇപ്പോൾ എല്ലാത്തിനും അടുക്കും ചിട്ടയും വേഗതയും ഉണ്ട്. ഭിന്നശേഷി സൗഹൃദ പാർക്ക് എന്ന ആശയം മുൻനിർത്തിയാണ് പാർക്ക് സുന്ദരിയാകുന്നത്. ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക കളിക്കോപ്പുകൾ ,മിനി വാട്ടർ തീം പാർക്ക് , ആന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കേറ്റിംഗ് റിംഗ് എന്നിവ പാർക്കിൽ ഇടം പിടിക്കും.

പരമ്പരാഗത വാസ്തുവിദ്യാരീതിയിലുള്ള ഓഫീസ് സമുച്ചയം , ബംപർ കാർ പാർക്കിംഗ് ഏരിയ ,കമ്പ്യൂട്ടർ ആർക്കേഡ് ഗെയിം ഏരിയ , റോളർ സ്കേറ്റിംഗ് ,കഫ്റ്റേരിയ, റിക്രിയേേഷൻ പോണ്ട് നവീകരണം, എനർജി പാർക്കിംഗ് നവീകരണം ,പൂന്തോട്ടം ,ലാൻഡ് സ്കേപിംഗ് അടക്കംം ഒട്ടേറെ പുതുമകളോടെയാകും പാർക്ക് മനോഹരിയാകുക. കുട്ടികളുടെ നവീകരണത്തിനായി ഒട്ടേറെ പുതിയ ഉപകരണങ്ങൾ എത്തിക്കും. ഒപ്പം പഴയവ നവീകരിക്കും പ്രവേശന കവാടത്തിന് ഭംഗി കൂട്ടാൻ പൂന്തോട്ടത്തിൽ അലങ്കാര വിളക്കുകൾ ഇടം തേടും. വ്യത്യസ്ത രീതിയിലുള്ള സൈൻ ബോർഡുകളും ,വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ഇരിപ്പിടങ്ങളും സജ്ജമാക്കിയാണ് പാർക്കിന്റെ പുതുമ പുതുക്കുന്നത്. പുതുമയാർന്ന സ്പോട്ട് ലൈറ്റുകളും അലങ്കാര വിളക്കുകളും രാത്രിയിൽ പാർക്കിന്റെ അഴക് കൂട്ടും. ഔട്ട് ഡോർ ഗോ കാർട്ട്, മൾട്ടി പ്ലേ ഫോൺ സംവിധാനം ഫോർ സ്വീറ്റർ സിംഗ്, വാൾ ക്ലൈംബർ , വിവിധ സ്ലൈഡുകൾ എന്നിവയും ഇടം പിടിക്കും.

സ്കിമ്മർ പൂൾ ,മൾട്ടി ലെയ്ൻ റേസിഗ്സ്ലൈഡ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫോർ സീറ്റർ റിംഗ് ,മെറി ഗോ റൗണ്ട്, ഔട്ട് ഡോർ കാർട്ടുകൾ തുടങ്ങിയവയാണ് ഒരുങ്ങുന്നത്. ഡാൻസിംഗ് ഏരിയയാണ് കമ്പ്യൂട്ടർ ആർക്കഡ് ഗെയിം പ്ലാറ്റ്ഫോം ആക്കുന്നനത്. റോളർ സ്കേറ്റിംഗ് കെട്ടിടം പൂർണ്ണമായി നവീകരിക്കും. പാർക്കിനുള്ള കുളംം വൃത്തിയാക്കി ,ചുറ്റും കരിങ്കല്ല് കെട്ടി. ജില്ലാ ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള പാർക്ക് നവീകരണത്തിനായി 4 കോടി രൂപയാണ് നൽകിയത്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് (കെൽ) കമ്പനിക്കാണ് നിർമ്മാണ ചുമതല. നവീകരണം പൂർത്തിയാകുന്നതോടെ പാർക്ക് നഗരത്തിന് തിലകക്കുറിയാകും.

കുട്ടികളുടെ മനം കുളിർപ്പിക്കും

ചിൽഡ്രൻസ് പാർക്കിന്റെ നവീകരണം ഫെബ്രുവരിയിൽ പൂർത്തിയാകും. കുട്ടികളുടെ മനം കുളിർപ്പിക്കുന്ന രീതിയിലാണ് ഓരോ കാഴ്ചകളും ഒരുക്കുന്നത്. നവീകരണം പൂർത്തിയായാലും സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് പാർക്ക് കുട്ടികൾക്ക് തുറന്നുകൊടുക്കു

വിജയകുമാർ

ജില്ലാ ടൂറിസം

കൗൺസിൽ സെക്രട്ടറി