കൊച്ചി: സർക്കാർ സ്ഥാപനമായ ഒഡപെക് മുഖേന ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്, കൊമേഴ്സ്, മ്യൂസിക്, അറബിക്, ഹിന്ദി തസ്തികകളിലാണ് ഒഴിവ്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. വിശദമായ ബയോഡാറ്റ eu@odepc.in എന്ന ഇ-മെയിൽ അഡ്രസിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www. odepc.kerala.gov.in ഫോൺ: 0471 2329440