കൊച്ചി : സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇലേയ്ക്ക് ബി.എസ്‌സി, എം.എസ്‌സി സ്റ്റാഫ് നഴ്‌സുമാർക്ക് അവസരം. യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് 3 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഷാർജയിലെ എം.ഒ.എച്ച് ,ഡി.എച്ച്.എ പാസായ ബി.എസ്‌സി, എം.എസ്‌സി നഴ്‌സുമാർക്കാണ് അവസരം. വിശദമായ ബയോഡാറ്റ ജനുവരി 12 നകം അയയ്‌ക്കണം. ഇ.മെയിൽ: eu@odepc.in. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 0471-2329440 /41/ 42/ 6282631503.