തൃക്കാക്കര: ക്ഷാമബത്ത കുടിശിക അനുവദിക്കുക ശമ്പള പരിഷ്‌കരണം വൈകുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള എൻ.ജി.ഒ അസോസിയേഷൻ കാക്കനാട് സിവിൽ സ്‌റ്റേഷന് മുമ്പിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി. പ്രതിഷേധക്കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ആന്റണി സാലു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.വി. ജോമോൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. ജാനേഷ് കുമാർ, അജിതൻ, രാജീവ് ,അജിത്കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേസിൽ വർഗീസ്, കെ.എം. ബാബു, പ്രശാന്ത് , എം.എ. അബി, ബേസിൽ ജോസഫ്, അനിൽ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.