വീട്ടുപണികൾ സർവതും ചെയ്യണം, ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ ശ്രദ്ധിക്കണം, പറമ്പിലെ കാര്യങ്ങൾ നോക്കണം. ഇതെല്ലാം കഴിഞ്ഞ് ഭാര്യക്ക് എന്താണ് ജോലിയെന്ന് ആരെങ്കിലും ചോദിച്ചാൽ അവൾ വെറുതെ വീട്ടിൽ ഇരിക്കുകയാണെന്നാവും ഭർത്താവിന്റെ മറുപടി. വീട്ടമ്മമാരുടെ കാര്യം ശരിക്കും കഷ്‌ടമാണ്. ഭാര്യമാർക്ക് ഭർത്താക്കൻമാർ എല്ലാ മാസവും പോക്കറ്റ് മണി നൽകണമെന്ന് 15 വർഷം മുമ്പ് ഞാൻ ആവശ്യപ്പെട്ടപ്പോൾ പലരും തള്ളിക്കളഞ്ഞു. വീട്ടമ്മമാരുടെ സേവന മൂല്യം കണക്കാക്കി അവരുടെ വരുമാനം നിശ്ചയിക്കണമെന്നുമുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു.
- പ്രൊഫ. മോനമ്മ കോക്കാട്,
സാമൂഹ്യപ്രവർത്തക, കൊച്ചി